ഇനി എന്തൊക്കെ കാണണം (ഗദ്യ കവിത)
ഇനി എന്തൊക്കെ കാണണം
(ഗദ്യ കവിത)
മുഖപുസ്തകം ഒരു നീലസാഗരവും
എന്താണ് ഉയർന്നത് എന്ന
വാട്സ്ആപ്പ് ഒരു പച്ചപിടിച്ച മുട്ടക്കുന്നും
ഇതിലൊക്കെ ഉപരി ഇന്നാർക്കും
ദിമാനാകൃതിയിൽ നേരിട്ട് കണ്ടു പരസ്പരം
അറിയാനും കേൾക്കുവാനും സമയമില്ല
അയൽപക്കത്ത് ആരാണ്
താമസിക്കുന്ന പോലും അറിയില്ല
സ്വന്തം നാല് ചുവരുകൾക്കുള്ളിൽ
ഒതുങ്ങി കൂടിയ ജീവിതങ്ങൾ
സിഗവിയും സൊമാറ്റോയും
ആമസോണും ഫ്ളിപ് കാർട്ടും
മുറ്റത്തെത്തി നിൽക്കുമ്പോൾ
ബർഗറും നൂടിൽസും കെൻ്റ്റി ചിക്കനും
വിശപ്പെന്ന നൊമ്പരം അറിയാതെ
വളരുന്ന തലമുറ ഇനി
എന്തൊക്കെ കാണാൻ കിടക്കുന്നു
ജീ ആർ കവിയൂർ
17 01 2024
Comments