ഞാനും സ്വാമിയും
ഞാനും സ്വാമിയും
മകര ജ്യോതി തെളിഞ്ഞു
മനസ്സിൻ പൊന്നമ്പല മെട്ടിൽ
മനസ്സ് നിറഞ്ഞു അറിഞ്ഞു
തത്വമസി പൊരുളറിഞ്ഞു
അയ്യപ്പ തിന്തകത്തോം
അസൂയയും കുശുമ്പും
കുന്നായിമയാം നിറഞ്ഞ
ഉള്ളിലെ കാനാനത്തിലെ
കടുവയും പുലിയും മഹഷിയുമകന്നു
അയ്യനും ഞാനും ഒന്നറിഞ്ഞ്
പേട്ട തുള്ളി പാട്ട് പാടി
പതിനെട്ട് പാടി കയറി
കെട്ടിലെ ദേഹമാം
നെയ്യ്തെങ്ങ ഉടച്ച്
അയ്യന് സ്നേഹ അഭിഷേകം
നടത്തി മടങ്ങുമ്പോൾ
അനന്താനന്ദത്തിലയ് ഉള്ളകം
സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ജീ ആർ കവിയൂർ
15 01 2024
Comments