വാചാലമാകുമല്ലോ ( ഗസൽ)
വാചാലമാകുമല്ലോ (ഗസൽ)
കണ്ണുനീർ കുടിക്കുന്നതിനോ അതോ
വെറുതെ വാർത്തു കളയുന്നതിനോ
ചിരാതുകൾ എരിയുവാനോ അതോ
എരിക്കുവാനുള്ളതോ
എത്രയോ രഹസ്യങ്ങൾ മൂടിവച്ചാലും
അനാവരണം ചെയ്യപ്പെടുമല്ലോ
മൗനിയായ് എത്ര നാളിങ്ങനെ തുടരും
ഒരുനാൾ വാചാലമാകുമല്ലോ
ജീ ആർ കവിയൂർ
24 01 2024
Comments