ഇന്നലെ രാവിലായ് ( ഗസൽ )

ഇന്നലെ രാവിലായ് (ഗസൽ )

ഇന്നലെ രാവിലായ്
കനവിൽ നീ ഒരു
ഇന്ദുവായ് വന്നു
പുഞ്ചിരി പൂ വിരിയിച്ചു

കാറ്റിൻ കൈകളാൽ
നിന്നെ മേഘ കംബളത്താൽ
പൊതിഞ്ഞു 
അവസാനം കൺ തുറന്നപ്പോൾ
രാമുല്ല മണവും
ഇരുളും ഞാനും മാത്രമായ്

കാറ്റകന്നപ്പോൾ താരകങ്ങൾ മെല്ലെ 
തിളങ്ങിയ നേരത്ത്
നിദ്രയില്ലാതെ നിന്നോർമ്മകളിലേക്ക്
മടങ്ങാൻ ഏറെ കണ്ണടച്ച് 
വീണ്ടും കനവിൻ്റെ കാലോച്ചക്ക് കാതോർത്തു

ഇനിയും നീയൊരു പുലർമഞ്ഞു പോലെ
 മാഞ്ഞുപോയിടരുതേ
 കതിർ ചൂടും കിളിയായെന്നുടെ
 തളിർമരച്ചോട്ടിൽ വന്നുവെങ്കിൽ
 പ്രിയമുള്ള നിനവിൽ തീർന്നുവെങ്കിൽ

ജീ ആർ കവിയൂർ
24 01 2024 
    

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ