ചരിത്രം വീണ്ടും ആവർത്തിച്ചു

ചുറ്റുവിളക്കുകൾ കൺചിമ്മി 
ചുറ്റിനും ശലഭ ചിറകുകൾ കുമിഞ്ഞു 
ചിരി മാഞ്ഞ ചിന്തകൾ 
ചിത്രം വരച്ചു  വെണ് തിങ്കൾ 

ചിരകാല സ്വപ്നങ്ങളാൽ 
ചിലന്തി വല നെയ്തു
ചൈത്രം വിരുന്നു വന്നു 
ചിതൽ പുറ്റുകളിൽ അനക്കം 

ചിരാതുകൾക്ക് ചുറ്റിലും 
വീണ്ടും ചിറകടിയുയർന്നു 
ചക്രം തിരിഞ്ഞു ജീവിതത്തിൻ

ചാലിച്ചെഴുതിയവ 
ചിലകാല ഓർമ്മ തലപ്പുകൾ 
ചില്ലിട്ട ജാലകങ്ങൾക്കിപ്പുറം
ചിണുങ്ങിയും ചിരിച്ചും 
ചരിക്കുന്നുവല്ലോ 
ചരിത്രം വീണ്ടും ആവർത്തിച്ചു 
ചാരിത്രശുദ്ധിക്ക് വിലപേശി കൊണ്ട് 

ജീ ആർ കവിയൂർ  
05 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ