ഇരുവെള്ളിപ്പറയിൽ വാഴുംശ്രീ സുബ്രഹ്മണ്യ തേവരെ

ഇരുവെള്ളിപ്പറയിൽ വാഴും
ശ്രീ സുബ്രഹ്മണ്യ തേവരെ
ഇരുകൈയ്യും കൂപ്പി നിന്നെ
തൊഴുതു ഭജിപ്പവർക്ക്
ഇഹ ലോക സൗഖ്യങ്ങളെല്ലാം
കനിഞ്ഞരുളുമല്ലോ ഭഗവാനെ

ഇരുവെള്ളിപ്പറയിൽ വാഴും
ശ്രീ സുബ്രഹ്മണ്യ തേവരെ

വള്ളിമണവാളാ നീ 
വെള്ളി വേലുമായി
മയിലേറി ലോകം 
മുഴുവനും സഞ്ചരിച്ചു
പടിയാറും കടന്നവനേ
അറുമുഖനെ ഗുഹനെ

ഇരുവെള്ളിപ്പറയിൽ വാഴും
ശ്രീ സുബ്രഹ്മണ്യ തേവരെ

നിന്നരികിലായി താതനാം
ശ്രീകൈലാസ നാഥനും
സോദരനാം ഗണപതിയും
കുടികൊണ്ട് ഭക്തരെ
അനുഗ്രഹിക്കുന്നു വല്ലോ ദേവാ

ഇരുവെള്ളിപ്പറയിൽ വാഴും
ശ്രീ സുബ്രഹ്മണ്യ തേവരെ

എല്ലാ ഷഷ്ഠി നാളിലും
സ്കന്ധനാമം ചൊല്ലി ഭജിച്ച്
നിൻ പ്രസാദം ഭക്ഷിച്ചു 
ഉപവാസം ഭക്തർ ഒടുക്കുന്നുവല്ലോ ഭഗവാനെ

ഇരുവെള്ളിപ്പറയിൽ വാഴും
ശ്രീ സുബ്രഹ്മണ്യ തേവരെ

മകരമാസത്തിലെ
തൈപൂയത്തിനു പത്ത് 
നാൾ മുന്നേ 
തിരുവുൽസവത്തിന്
കൊടിയേറ്റ് 
ഇരുവെള്ളിപ്പറയിൽ വാഴും
ശ്രീ സുബ്രഹ്മണ്യ 
തേവർക്ക് ആറാട്ട്

സപ്താഹ സമാപനത്തിന്
അഭവൃത സ്നാനത്തിനായി
നെടുവേലി മനക്കടവിൽ നിന്നും
താലമെന്തിയ അമ്മമാരുടെ
അകമ്പടിയോടെ ക്ഷേത്രത്തിലേക്ക്
ഏഴുന്നെള്ളി വരുമല്ലോ ഭഗവാനെ

ഇരുവെള്ളിപ്പറയിൽ വാഴും
ശ്രീ സുബ്രഹ്മണ്യ തേവരെ

തുകലശ്ശേരി ശ്രീരാമകൃഷ്ണ 
ആശ്രമത്തിൽ നിന്നും 
കാവടി പൂജ കഴിഞ്ഞു 
മേളകൊഴുപ്പോടെ കാവടിയാടി
ക്ഷേത്രത്തിൽ എത്തുന്നു
ഭക്തിയോടെ 

ഇരുവെള്ളിപ്പറയിൽ വാഴും
ശ്രീ സുബ്രഹ്മണ്യ തേവരെ

ജീ ആർ കവിയൂർ
29 01 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ