ആശകൾ
ആശകൾ
മുരടിച്ച മനസ്സിലൊരു
വിശ്വാസത്തിൻ്റെ തിരിനാളം
മുനിഞ്ഞു കത്തുമ്പോള്‍
അറിയാതെ ഓര്‍മ്മകളുടെ
ദീപകഴ്ച്ചകളില തെളിഞ്ഞ മുഖം നിന്റെതാവേണമെന്നാശിച്ചു
സ്വപ്‌നങ്ങളാഗ്രഹാങ്ങളായി
ചിരി പുഞ്ചിരിയായി
പൂത്തുലയുമ്പോള്‍
ശ്വാസനിശ്വാങ്ങള്‍
ജീവിതമായി മാറുന്നതിനെ
സ്നേഹമെന്നോ പ്രണയമെന്നോ
കരുതി സാമീപ്യത്തിനായി കൊതിച്ചു!!
ദിനരാത്രങ്ങൾ പിന്നിടുമ്പോൾ
പറയാന്‍ ഒരു കഥയുണ്ടായിരുന്നെങ്കില്‍
പാടി പതിയാൻ വാക്കുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു
കൈവരാത്തത് ഭാഗ്യമെന്നു കരുതാം
ജീ ആർ കവിയൂർ
31 01 2024
Comments