ഏറ്റുപാടുമല്ലോ
ഏറ്റുപാടുമല്ലോ
അകം പാട്ടൊന്നു പാടാം
അകതാരിൽ നിനക്കായി
വിരിഞ്ഞു നിൽക്കും
പരിമള പുഷ്പമായി
ഉള്ളിൻെറ ഉള്ളിലെ
പ്രണയത്തിൻ പൊരുൾ
നാലാളു കേൾക്കട്ടെ
നാവിൽ നടനം ചെയ്യട്ടെ
നീയുമറിയണമല്ലോ
നെഞ്ചിലെ മണി വീണയുടെ
തന്തികളിൽ മീട്ടുന്ന നാദം
നിന്നെക്കുറിച്ചു മാത്രമാവണം
എന്തിനു ഞാൻ ഇത്ര കടുംപിടിക്കുന്നു
കരളിന്റെ ഉള്ളിൽ വിങ്ങുന്നു
എന്റെ അകം പാട്ടിൻ പൊരുൾ
നീയറിഞ്ഞു ഏറ്റുപാടുമല്ലോ പ്രിയേ
ജീ ആർ കവിയൂർ
17 10 2022
Comments