ഉടഞ്ഞു ചിതറുമല്ലോ
ഉടഞ്ഞു ചിതറുമല്ലോ
കണ്ണാടിയോ ഹൃദയമോ
ഉടഞ്ഞു ചിതറുമല്ലോ
ചുണ്ടോളമെത്തും
കവിതകൾ ചിലപ്പോൾ
തിരകൾ പോലെ
അകന്നു പോകുമല്ലോ കഷ്ടം
ഭാഗ്യമെന്നതു കൊണ്ട്
കിട്ടുന്നവയൊക്കെ
ഏറെ നാൾ നിലനിൽക്കില്ലല്ലോ
കൊടുങ്കാറ്റിനൊടു പോരുതിനിന്ന്
ഹൃദയത്തിൻ ആഗ്രഹങ്ങളൊക്കെ
പലപ്പോഴും കൈവിട്ടുപോകുന്നുവല്ലോ
ചുണ്ടിനും വിരലുകൾക്കിടയിലായി
അറിയില്ല ജീവിതമേ നീയൊരു കടങ്കഥയോ
ആശയം നീയേ നിരാശയും നീയേ
പൂവിനോടൊപ്പം മുള്ളുമുണ്ടല്ലോ
എല്ലാമൊരു മായാജാലമല്ലോ
കണ്ണാടിയും ഹൃദയവും
ഒരു പോലെ ഉടഞ്ഞു ചിതറുമല്ലോ
ജീ ആർ കവിയൂർ
18 10 2022
Comments