കണ്ണീരിലിഞ്ഞുപോയി
കണ്ണീരിലിഞ്ഞുപോയി
ഉള്ളിലെ ഉള്ളിലെ
നാവു മുഴുവനും
മൗന മാർന്ന
കണ്ണീരിൽ അലിഞ്ഞു
നിന്നോർമ്മതന്നകലുന്ന
തീരത്തൊക്കെ പോയി വന്നു
ഓർമ്മകളുടെ വസന്തം
തേടി വന്നെങ്കിലും
ഇല്ല മറക്കുവാനാവുന്നില്ല
നെഞ്ചിലെ മിടിപ്പിൻ
പാട്ടുകളൊക്കെ
എത്ര എഴുതി പാടിയിട്ടും
തീരുന്നില്ല മധുര നോവിൻ ഗദ്ഗദം
മനസ്സിൽ ഭാരം പേറി
ഉരുവിട്ടു നാടുവിട്ടു
നഗരം തേടുമ്പോഴും
ഉള്ളിൻെറ ഉള്ളിലെ
മൗന മാർന്നു
കണ്ണീരിലിഞ്ഞുപോയി
ജീ ആർ കവിയൂർ
19 10 2022
Comments