പ്രിയതേ
പ്രിയതേ
ഒരുപാട് ഓർമ്മ വന്നു
നാം പിന്നിട്ട വഴികളും
ആ ചൂള മരചോടും
അതിൻ ചുവട്ടിലുള്ള കാത്തിരിപ്പും
മണിമുഴക്കങ്ങളുടെ കാതോർപ്പുകളും
നമ്രശിരസ്‌ക്കയായ്
നെഞ്ചിടിപ്പുമായ് വന്നടുക്കും
മന്ദസ്മേരമേ അഴകേ
നിൻ പാദത്തോളമിഴയും
കാർകുന്തലവും അതിൽ
ചൂടിയ മുല്ലപ്പൂവിൻ്റെ ഗന്ധവും
വാലിട്ടെഴുതിയ മിഴികളിൽ
കവിത തുളുമ്പുമക്ഷര പ്രണയവും
ഇന്നുമെന്നെ ഒരു കവിയാക്കി
മാറ്റിയല്ലോ നിന്നോർമ്മകളാൽ
ഇതൊക്കെ മറക്കുവാനാവില്ല
ഈ ജന്മത്തിലും വരുമോ അറിയില്ല
ഇനി ജന്മജന്മങ്ങളും പ്രിയതേ
ജീ ആര് കവിയൂർ
11 10 2022
Comments