താരക രൂപിണി
അമ്മേ ശരണം ദേവീ ശരണം
അമ്മേ ശരണം ദേവീ ശരണം
താരക രൂപിണി
താരകാസുര നിഗ്രഹേ
തിങ്കൾ കലാധര വല്ലഭേ
തങ്കവിഗ്രഹേ തൃനയനേ
തത്ത്വമർത്ഥ സ്വരൂപിണി
തത്ത്വാധികായൈ ദേവി
ത്രിമൂർത്തികൾ പൂജിതേ
ത്രിപുരേ ശ്വൈരിയേ അമ്മേ
താമ്പൂലാദി ദ്രവ്യങ്ങളുമൊന്നൊരുക്കി
തപമെത്ര ചെയ്തു ഞാൻ ദേവി
തായേ നീ വന്നീടുകയിങ്ങു
തന്നീടുക താങ്ങും തണലുമമ്മേ
അമ്മേ ശരണം ദേവീ ശരണം
അമ്മേ ശരണം ദേവീ ശരണം
ജീ ആർ കവിയൂർ
05 10 2022
Comments