നീയില്ലാതെ എങ്ങിനെ
നീയില്ലാതെ എങ്ങനെ
ഘർഷണമതു തുടർന്നു
ശിലായുഗം മുതൽ പിന്നെ
അരണി കടയലായി
വെന്തതിനു സുഖം തേടുന്നു
എന്നാൽ അറിയുന്നുവോ
വൻമരങ്ങൾ വെട്ടിയിട്ട്
കീറി ചീകിയെടുത്ത്
ഗന്ധക തലപ്പാവ് ചാർത്തി
പൂവും , കപ്പലും ,കിളികളും, മൃഗങ്ങളും, താക്കോലുമൊക്കെ വർണ്ണ ചിത്രങ്ങളാൽ
ഒട്ടിച്ച പെട്ടിയിലാക്കി വരുന്നവ
തിരി തെളിയിക്കുന്നുന്നീവ
പ്രാർത്ഥനാ ദീപനാളങ്ങളിതിലും
അടുക്കളയുടെ രസക്കൂട്ടുകൾ
സ്വാദേറ്റും ചൂടാക്കുവാനും
വിദ്വേഷങ്ങളും അക്രമങ്ങൾക്കും കൂട്ടുനിൽക്കുമിവൻ ഒരു പാവമെങ്കിലും അവനില്ലാതെ എങ്ങനെ
കഴിയുമൊരു ദിനം
അതെ അവനല്ലോ
തീപ്പെട്ടി
ജീ ആർ കവിയൂർ
23 10 2022
Comments