ഋതു സംക്രമണം
ഋതു സംക്രമണം
ഗ്രീഷ്മ വസന്തം
രാഗിലമാകും
യാമിനിയിൽ
നോപുര വീചികളാൽ
വീണുടഞ്ഞു മൗനം
കോകില മധുരിമ
കൂചനം
മനം മോഹിതമാമൊരു
നിമിഷങ്ങളിലായ്
പ്രണയമൊഴുകി
മുരളികയിലുടെ
നാദ ധോരിണികളാൽ
ഗഗനമിരുണ്ടു മയൂരങ്ങൾ
നൃത്തമാടി
മഴനൂലുകൾ പൊഴിഞ്ഞു
സാഗരത്തിരമാലകളാർത്തിരമ്പി
വിരഹമറിയിച്ച്
തീരത്തിൽ നിന്നും മടങ്ങി
മനമത് കണ്ടൂ നോവറിയിച്ച്
വിരൽ തുമ്പിൽ പടർന്നോഴുകി
തൂലികയിലൂടെ കാവ്യം നിനക്കായി
ജീ ആർ കവിയൂർ
31 10 2022
Comments