ഹനുമൽ കീർത്തനം

ഹനുമൽ കീർത്തനം 

പുഷ്പരഥമേറി വന്ന 
പത്മദള ശോഭിതാ
പാവന നന്ദന ഭഗവാനെ 
പതിവു പലവട്ടം രാമനാമ

മന്ത്രത്താൽ മനസ്സിലിട്ട് 
മദിക്കുവാനേ രാമദാസാ
മരണമില്ലാത്തവനേ ഹനുമാനെ 
മംഗള ദായക കവിയൂർ നിവാസാ

നിത്യം നിന്നെ ഭജിക്കും 
ഭക്തനെ സങ്കടക്കടൽ 
കടത്തി മുക്തിമാർഗ്ഗം 
കാട്ടുവോനെ ആഞ്ജനേയ 

രാമ രാമ രാമ ശ്രീ രാമ രാമ രാമ 
രാമനാമമല്ലാതെ മറ്റൊന്നുമില്ല 
രായകയറ്റുവാനായ് യെന്നും 
മനസ്സാൽ അറിഞ്ഞു രാപകലില്ലാതെ 
മന്ത്ര ധ്വനിയാൽ ജീവിപ്പോനെ 
കേസരീ നന്ദനാ നീയേ തുണ   

ജീ ആർ കവിയൂർ 
12 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “