നീ ഉണ്ടാവണേ നിത്യം
നീ ഉണ്ടാവണേ നിത്യം
തുറന്ന ഹൃദയത്തിൽ
നിന്നുമേ വരികയുള്ളൂ
വസന്തത്തിൻ കുജനം
ഏറ്റുപാടുന്ന അവരുടെ
കാര്യം പറയാനുണ്ടോ
മാറ്റൊലിക്കൊണ്ടു
കവിതയായി ഞാനുമെന്ന്
അഹങ്കരിച്ചു മുഖം കറുത്തു
വെറുപ്പിൻ വിളികളാൽ
വിശപ്പിനെ വരവേറ്റു
മൂന്നക്ഷരമാർന്നവ
അനുഭവിച്ചു തീർക്കുന്നു
അടുത്തവന്റെ വേദനയറിയാതെ
വരികയിനിയെറ്റു പാടാം
ഒരു കുയിൽ ആയി മാറാം
ഒപ്പം നൃത്തം വയ്ക്കും
മയിലായി മാറാം
പ്രകൃതി നീ ഉണ്ടാവണേ നിത്യം
ജീ ആർ കവിയൂർ
22 10 2022
Comments