ഉള്ളറിവ്
ഉള്ളറിവ്
നാന്മറ ചമച്ചൊരു
നാരായത്തിൻ നാവിൽ
നാരായണൻെറ നാമം
നിറയുന്നതു് കണ്ടു മനം
നേരിൻെറ നെരിപ്പോട്ടിൽ
നീറിയുരുകുമൊരു അക്ഷര
പെരുമ കണ്ടിട്ട് മനതാരിൽ
പെരുത്ത ഭക്തിയുണർന്നു
ജനിമൃതി തേടുന്ന വീഥികളിൽ
ജപിക്കുക ഗുരുവിൻ പദം
വേറെ ഏറെ വേണോ
അരുളിയവ അരിയിലെഴുതിയും
പൂഴിമണ്ണിൽ വരച്ചും പഠിച്ചും
മുന്നേറുമ്പോളകകണ്ണുകൾ
തുറന്ന അറിയേണ്ടവ അറിയുമ്പോൾ
അറിയുന്നു നാം എത്ര നിസ്സാരരെന്നു
വെളിവാകുമ്പോൾ മനമൊരു ശാന്തി
തേടുന്നതുപോലെ
'ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'
ജീ ആർ കവിയൂർ
Comments