പുനർജനിക്കായ് കാത്തിരിക്കാം

പുനർജനിക്കായ് കാത്തിരിക്കാം

പൂവിരിഞ്ഞു നിൻ പുഞ്ചിരിയാലെ വണ്ടണഞു തേൻ നുകരുവാനായ്
 ചെണ്ടുലഞ്ഞു ചുംബന കമ്പനത്താലെ
 ഗന്ധം നുകർന്ന് കാറ്റ് അകന്നു
 നാണത്താൽ മുഖം കുനിഞ്ഞു

 കാൽ വിരലുകൾ കളം വരച്ചു
 ഹൃദയം മിടിച്ചു പ്രണയത്താലോ
 പ്രാണനിൽ വിടരും പ്രണയാക്ഷരങ്ങൾ
 മൗനമായി ശ്രുതി മീട്ടി മാനസ വീണ
 അലയടിച്ചു സംഗീത ധാര

 മിഴികൾ നിറഞ്ഞൊഴുകി വിരഹത്താലെ
 കാലം നമ്മേയകറ്റിയല്ലോ
 വിധിയുടെ വിളയാട്ടം ഏത്ര ക്രൂരം
 കാത്തിരിക്കാമിനിയൊരു ജന്മത്തിൻ്റെ 
മൃദു സ്പർശ നത്തിനായി

ജീ ആർ കവിയൂർ
08 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “