ചുറ്റുവിളക്കുകൾ ഉണർന്നു

ചുറ്റുവിളക്കുകൾ 
സന്ധ്യാംബരത്തെ നോക്കി
കൺചിമ്മി ഉണർന്നു 

അവളുടെ കവിളുകളിൽ
ലാലിമ പടർന്നു 
പ്രദക്ഷിണവഴിയൊഴിഞ്ഞു
നിലാ ചന്ദ്രൻ ഉദിച്ചു 
ചിരിതൂകി നിന്നു വാനിൽ 
പ്രതീക്ഷയോടെ കാത്തിരുന്നു 
എന്തേ അവൻ വന്നീല്ലാ

ചുറ്റുവിളക്കുകൾ 
സന്ധ്യാംബരത്തെ നോക്കി
കൺചിമ്മി ഉണർന്നു 

അടങ്ങാത്ത മോഹത്തിൻ 
തിരയടിച്ചു കടലല ആർത്തു തേങ്ങി 
കരയെ പുണർന്ന കന്നു 

ചുറ്റുവിളക്കുകൾ 
സന്ധ്യാംബരത്തേ
നോക്കി കൺചിമ്മി ഉണർന്നു 

ജീ ആർ കവിയൂർ 
08 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “