എന്നും നിറയുന്നു പ്രിയതേ

എന്നും നിറയുന്നു പ്രിയതേ 

നിന്നിലെ മണ്ണിൻ 
മണം അറിഞ്ഞു 
നിന്നിലെ നദിയിൽ 
ഒഴുകിയിറങ്ങി 

നിന്നിലേ കണ കണങ്ങളിൽ 
ലയിച്ചു തീരാൻ 
വല്ലാതെ മോഹം ഉദിക്കുന്നു 
മലരിൽ മലരാം നിൻ 
ചുണ്ടുകളിലെ ചുംബനമായി 
കമ്പനമായി പടരാൻ വെമ്പുന്നു 

ചിന്തകളിൽ നീ മാത്രം 
ചിതലരിക്കുവോളവും
ചിതയിലെരിയുവോളവും 
പുനർജനിയായ് നീ മാത്രം 
എന്നും നിറയുന്നു പ്രിയതേ 

ജീ ആർ കവിയൂർ 
07 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “