വേദന
വേദന
തോലുകൾ വലിച്ചു മുറുക്കി
താളം പിടിച്ചു കൈകൾ
തബലയുടെ പെരുക്കങ്ങളിൽ
തേങ്ങിയ ഹാർമോണിയവും
തോന്നലുകൾ അയഞ്ഞു
തൊണ്ടയിലെ സംഗീതം
തിരയടിച്ചുയർന്നു
തലയിളക്കി ആസ്വദിച്ച സദസ്സ്
തഴുകിയകന്ന തൂലികയുടെ
തരിപ്പാർന്ന വിരലുകളിലുടെ
ഗസൽ പിറന്നു നോവോടെ
ജീവിതത്തിൻ കഥ പറഞ്ഞു
ജനമറിയുന്നുണ്ടോ കവിയുടെ വേദന
ജീ ആർ കവിയൂർ
03 10 2022
Comments