മനസ്സിൻ ആഴങ്ങളിൽ
മനസ്സിൻ ആഴങ്ങളിൽ
ശ്രാവണം പെയ്തിറങ്ങി
മനസ്സിൻ ആഴങ്ങളിൽ
നനഞ്ഞൊട്ടിയ ദേഹത്ത്
അഗ്നി പടർന്നു കയറി
ചിലങ്ക കിലുക്കങ്ങളൊടെ
മഴ തുള്ളികളിൽ വീണുടഞ്ഞു
മോഹങ്ങൾ ഉറങ്ങാതെ കിടന്നു
എങ്ങനെ മിഴികളിൽ സ്വപ്നം നിറയും
പറയുവാനാവാതെ പലവുരു
പലർമുന്നിൽ വീർപ്പുമുട്ടി
നിൽക്കും നേരം ഹൃദയം
കൈവിട്ടു പോകുമോയറിയില്ല
ശ്രാവണം പെയ്തിറങ്ങി
മനസ്സിൻ ആഴങ്ങളിൽ
നനഞ്ഞൊട്ടിയ ദേഹത്ത്
അഗ്നി പടർന്നു കയറി
ജീ ആർ കവിയൂർ
01 10 2022
Comments