ഗാനം
ഗാനം
നീ എന്നെ മറന്നാലും
മറക്കില്ല ഒരിക്കലും
ഉള്ളിൻെറ ഉള്ളിൽ കരുതുന്നു
വസന്ത പുഷ്പമായി
എന്നിൽ വിരിയും
ഓരോ മന്ദഹാസവും
നിനക്കുള്ള സമ്മാനമല്ലോ
അറിയുക മറക്കാതിരിക്കുക
വെറുപ്പിൻെറ മുള്ളുകൾ
ഒരിക്കലും വിതക്കാതെയിരിക്കുക
മാനത്തു മിന്നും താരപ്പൊലിമകൾ
നീയും കാണുന്നില്ലേ നിനക്കായും
എനിക്കായും ഉള്ള പ്രണയസമ്മാനമല്ലോ
ജീ ആർ കവിയൂർ
16 10 2022
Comments