കാവ്യമതുകേട്ടിടുക മാളോരെ
കാവ്യമതുകേട്ടിടുക മാളോരെ
ചിത്രവർണ്ണ ശോഭയാൽ
ചന്ദ്രകാന്ത പടിയിൽ നിന്നും
ചന്ദന ഗന്ധവുമായി
ചൈത്രം വിരുന്നു വന്നു
ചാരുതയാർന്ന കാഴ്ചകളാൽ
ചാരുമുഖി നിൻ നടനമെന്നിൽ
ചിലപ്പതികാര പൊലിമയാൽ
ചിന്തയുണർന്നു ചരിത്രത്തിലായി
കാവേരിപ്പൂമ്പട്ടണത്തിലെ
കർണ്ണകിയവളെ കോവിലൻ വേട്ടു
കണ്ണിയകന്നു ജീവിതത്തിന്റെ
കനക ചിലങ്ക കൊട്ടി മാധവിയവൾ
കവർന്നെടുത്തു സകലതുമവസാനം
കോവിലൻെറ സ്ഥാനം തെരുവിലായി
കരളു നോവും കദനത്താൽ
കനിവു തേടിയടുത്തു കർണ്ണകിയോട്
കാലശേഷം ജീവിതത്തിനായി
കർണ്ണകിയുടെ ചിലമ്പുമായി
കോവിലൻ മധുരയ്ക്കു പോയി
കാവൽ പട്ടാളക്കാർ പിടിച്ചു
കവർന്നതെന്ന് കരുതിയ
കാൽചിലമ്പുമായി
കൽതുറങ്കിൽ അടച്ചു കോവിലകനെ
കാര്യമറിഞ്ഞു വന്ന കണ്ണകി
കോപത്താൽ വലിച്ചെറിഞ്ഞു
ചിലമ്പും പിന്നെ ശപിച്ചിതു മധുരയെ
കരിഞ്ഞു കനൽക്കട്ടയാവട്ടെയെന്ന്
കഞ്ചുകത്തിൽ നിന്നും പറിച്ചെറിഞ്ഞു
കണ്ണകി മുലയൊന്ന്
കണ്ടറിഞ്ഞ് കേട്ടറിഞ്ഞ്
കണ്ണുനീർ വാർത്തു കൊണ്ട്
കദനകഥയതു മഹാകാവ്യമാക്കി
കവി ഇളങ്കോവടികൾ
കാലാന്തരേ കൃഷ്ണശിലയാൽ
കർണ്ണകിയുടെ രൂപം കൊത്തിയുണ്ടാക്കി
കൊട്ടാരത്തിൽ പ്രതിഷ്ഠിച്ചു ചേര രാജൻ
കദനം ഇന്നും കെട്ടടങ്ങുന്നില്ല
കാവ്യമതുകേട്ടിടുക മാളോരെ
ജീ ആർ കവിയൂർ
15 10 2022
Comments