മധുര നോവ്
മധുര നോവ്
പ്രണയത്താൽ
കൺ കാഴ്ചയില്ലാത്തവനു
അറിയില്ലല്ലോ
വിരഹത്തിൻ
തീക്ഷ്ണതയെ പറ്റി
കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ
അറിഞ്ഞു ഉള്ളിൻെറ
ഉള്ളിലെ തിരിനാളം
പ്രണയത്തിൻ പാരവശ്യം
ഇന്ദ്രിയങ്ങളുടെ ജാലം
കണ്ട അനുഭൂതിയുടെ ലഹരി
അറിഞ്ഞതിൽ പിന്നെ
പ്രണയത്തിൻ കുളിരണിഞ്ഞ കിനാവുകൾക്ക്
മൗനത്തിൻ വിലയറിഞ്ഞു
മധുര നോവിൻ രുചിയറിഞ്ഞു മറക്കാനാവാത്ത തരിപ്പ്
ജീ ആർ കവിയൂർ
22 10 2022
Comments