ഗാനം
ഗാനം
തരളിത നാദം ഉണർന്നു
അവനിയിലാകെ ആനന്ദം
അണയാത്ത സന്തോഷം
സപ്ത സ്വരരാഗ മന്ത്ര ധ്വനിയാൽ
സംഗീതസപര്യ തുടർന്നു
എങ്ങും പ്രഭ ചൊരിഞ്ഞു
എളുതല്ലാത്ത ഭാവം നിറഞ്ഞു
ശിവ ഡമരുവിലുണർന്നു
പ്രണവാകാരസ്വരമുണർന്നു
പ്രപഞ്ചമാകെ മാറ്റൊലികൊണ്ടു
ചന്ദ്രിക വിരിഞ്ഞു വാനൊളിയായ്
ചന്ദന ഗന്ധവുമായി പവനനണഞ്ഞു
മാലേയ കുളിരല പോലിതു പടരട്ടെ
മാലോകരറിയട്ടെ ഈ സംഗീതാമൃതം
മനസ്സ് ഒരു നിശ്ചല ജലധിയായ്
മനശാന്തി കൈവരട്ടെ ശാന്തി പദം
ജീ ആർ കവിയൂർ
19 10 2022
Comments