ഗാനം - കണ്ണാ
കണ്ണാ
കണ്ണു കഴച്ചു കണ്ണാ
കണ്ടില്ല ശ്യാമവർണ്ണാ
കാർമേഘമിരുണ്ടു കണ്ണാ
കരിവണ്ടു പോലും പേടിച്ചു
പൂവ് പുഞ്ചിരിച്ചു കുളിർകാറ്റിൽ
പൂനിലാവ് വിരിയിച്ചു നിഴൽ
പരന്നു വിണ്ണിലാകെ കണ്ണാ
പ്രണയാർത്ഥിയായ് രാധയും
പരിരംഭണമറിയാൻ തുടിച്ചു
മനവും തനുവുമോടെ
തനിച്ചിരുന്ന രാധയെ
നീയറിഞ്ഞോ കണ്ണാ
ജീ ആർ കവിയൂർ
20 10 2022
Comments