കേവലം എന്റെ മാത്രം
കേവലം എന്റെ മാത്രം
നിന്നോടൊപ്പം കഴിഞ്ഞപ്പോൾ
പലപ്പോഴും എനിക്ക് തോന്നാറുള്ളത്
ദിശകൾ എല്ലാമടുത്തുവന്നതു പോലെ
ഓരോ വഴികളും ചെറുതായത് പോലെ
ലോകം തന്നെ ചുരുങ്ങി
ഉമ്മറക്കോലായിൽ വന്നുവോ
തിക്കി തിരക്കും പോലെ
ശാന്തതയില്ലാതെ തോന്നുന്നോ
അകത്തും പുറത്തും
ഓരോ വസ്തുക്കളുടെ വലിപ്പം കുറഞ്ഞുവോ
മരങ്ങളൊക്കെ ചെറുതായി നിൽക്കുന്നു
ശിഖരങ്ങളെ തലോടിയവക്കു ഞാൻ
ആശീർവദിക്കുകയും ചെയ്തു
ആകാശം നെഞ്ചോട് വന്നു മുട്ടുന്നു
എപ്പോൾ വേണമെങ്കിലുമെനിക്ക്
മേഘങ്ങളിൽ മുഖം മറക്കാമല്ലോ
നിന്റെ കൂടെ കഴിയുംതോറുമെനിക്ക്
തൊന്നുന്നു നിന്റെ ഓരോ വാക്കുകൾക്കും
വലിയ അർത്ഥങ്ങൾ വന്നതുപോലെ
എന്തിന് ഒരു പുൽക്കൊടിത്തുമ്പിൻ ചലനവും
ജാലകത്തിലൂടെ കാറ്റു വന്നു പോകുന്നതും
വെയിൽ വന്ന ഭിത്തിയിൽ കയറി ഇറങ്ങുന്നതും
നിന്റെ കൂടെ കഴിയുന്തോറും ഓരോ അസ്വഭാവികമായവക്ക്
സംഭവ്യമാകുന്നു പോലെ
സ്വയം എല്ലാം ചെയ്യുവാനാകുമെന്ന പോലെ
മതിലുകളിലെയും ഭിത്തിയും വിടവിൽ കൂടി
കുന്നും പർവ്വതവും കടന്നു പോകുന്നുയെന്ന്
തോന്നിപ്പിക്കുന്നു നിൻ സാമീപ്യം
കൈ കരുത്ത് കുറയുമ്പോൾ
സാഗരവും ചുരുങ്ങുന്നത് പോലെ
സാമർത്ഥ്യം കേവലം ഒരു പ്രഹേളിക അല്ലാതായിരിക്കുന്നു
ജനിമൃതികളുടെ ഇടയിൽ
അല്ല നീയും നിയതിയുടെയുമല്ല
അവ എന്റെ മാത്രമാണ്
കേവലം എന്റെ മാത്രം
ജീ ആർ കവിയൂർ
26 10 2022
Comments