പിണക്കമാണോ
പിണക്കമാണോ
ദിനരാത്രമില്ലാതെ
നെഞ്ചോടു ചേർക്കുന്നു
കുളിരലയിലൊരു
കമ്പിളി പുതപ്പു പോലെ
എന്നിരുന്നാലുമറിയുക
നീയെൻ നോവിൻ
മധുരമൊഴികളൊക്കെ
പാടാനൊരുങ്ങും പാട്ടിന്റെ
ഈരടികളിലൊക്കെ
നിന്നെ കുറിച്ച് മാത്രമായിരുന്നു
നീറും മനസ്സിന്റെ
വിങ്ങലുകളായിരുന്നു
വിളിക്കുന്നു നിത്യം
എന്തേ നീ വരുന്നില്ല
ചാരേ എൻ പ്രിയനേ
പിണക്കമാണോ
ജീ ആർ കവിയൂർ
17 10 2022
Comments