ദശമി നാളിൽ
ദശമി നാളിൽ ദിവ്യ ദർശനം നൽകും
ദുർഗ്ഗേ ദുരിതനിവാരണി ദയാപരെ
ദശപുഷ്പ ദൂപ ദീപ ദ്രവ്യങ്ങളാലേ
ദേവി മഹാത്മ്യ മന്ത്രാർച്ചന നൽകുന്നേൻ
മധുകൈടവ ഭജ്ഞിനി വിഷ്ണുമായായ്
മഹിഷാസുരൻ മർദ്ധിനി ലക്ഷ്മിയായ്
ശുംഭ നിശുംഭ നിഗ്രഹേ സരസ്വതിയായും
ത്രിലോക രക്ഷകി നീ പണ്ട് അനുഗ്രഹിച്ചില്ലേ
ത്രയംഗങ്ങളാം ദേവി കവചവും
അർഗള സോത്രവും ദേവി കീലകവും
നവാക്ഷരീ മന്ത്രത്താലും പൂജിക്കുന്നേൻ
അടിയൻ്റെ ജന്മ ദുഃഖങ്ങളകറ്റുക അമ്മേ
ജീ ആർ കവിയൂർ
03 10 2022
Comments