മുഖം മറയ്ക്കല്ലേ
മുഖം മറയ്ക്കല്ലേ
മനസ്വിനി നീയെന്നും
മുഖം മറച്ചാലുമെൻ
മനസ്സിന്റെ ഉള്ളിൽ
മന്ദാരമായ് വിടരുന്നു
മാനസ ക്ഷേത്രത്തിൽ
മായാതെ നിൻ രൂപം
മങ്ങാതെ നിത്യം
ഞാൻപൂജിക്കുന്നു .
നിൻ മന്ദഹാസ പ്രസാദം
മറക്കാതെയിരിക്കുന്നുയിന്നും
മരിച്ചാലും മായാത്ത നിൻ
ഓർമ്മകളായ് പുനർജനിക്കുന്നു .
ജീ ആർ കവിയൂർ
07 10 2022
Comments