എല്ലാം മായയാണ്
എല്ലാം മായയാണ്
എല്ലാം മായയാണ്
എല്ലാം മൗനമാണ്
ഒരു നിമിഷത്തിനിടയിൽ
എല്ലാം ഭസ്മമായി മാറും
ഒന്നുമില്ലാതാകും മായയാണ്
ത്രികോണം അതിൽ അടങ്ങും
കോണുകളിൽ നിന്നും
തെളിയും പ്രകാശധാര
പെട്ടെന്ന് ഇല്ലാതാകും
ഭൂമിയെ പ്രകാശമാനമാക്കും
കണ്ണടച്ചു തുറക്കുമ്പോഴേക്കും
മറയും എല്ലാം അതെ
എല്ലാം മായയാണ്
മൗനം ,മൗനമാണ് ഏറെ അഭികാമ്യം
വാചാലനായിട്ട് എന്തുകാര്യം
മൗനമാണെല്ലാം
സത്യവും മൗനം
ഈശ്വരനും മൗനം
ഭൂമണ്ഡലം ആകെ മൗനം
എല്ലാം മായയാണ്
എല്ലാം മൗനമാണ്
ഒരു നിമിഷത്തിനിടയിൽ
എല്ലാം ഭസ്മമായി മാറും
ഒന്നുമില്ലാതാകും മായയാണ്
ജീ ആർ കവിയൂർ
29 10 2022
Comments