തട്ടേക്കാട് മഹാദേവ മഹാവിഷ്ണു ക്ഷേത്രം

തട്ടേക്കാട് മഹാദേവ മഹാവിഷ്ണു ക്ഷേത്രം 

പെരിയാറിന്റെ തടത്തിലായ്
പെരുമയാർന്ന തട്ടേക്കാട്ട്
 ഹരിയും ഹരനും വാഴുന്നുവല്ലോ
ഹനിക്കുന്നു തീരാ ദുഃഖങ്ങളൊക്കെയും ഭഗവാനെ

ഭക്തർ തേടിയെത്തുമീ 
പുണ്യ പുരാണ സങ്കേതത്തിൽ  
പണ്ട് പരശുരാമനാൽ 
പൂജിച്ചു പ്രതിഷ്ഠിച്ചത്
നൂറ്റെട്ടു ശിവാലയങ്ങളിലൊന്നിതിൽ 
നൂറുംപാലും കഴിക്കുവാനായ്
വൃശ്ചികമാസമായില്യം നാളിലാത്ഭുതം
കുട്ടമ്പുഴയാറു നീന്തി വരുന്നുവല്ലോ രാജവെമ്പാലയൊന്നിതു ഭഗവാനെ ..

നിൻ പുണ്യമറിയുവാൻ 
നിൻ നടയിലെത്തുന്നു 
എൻ സുകൃതം , സദാശിവനെ
സദാ കൃപ ചൊരിയേണമേ
ഭഗവാനെയീയുള്ളവൻെറ
കർമ്മ ദോഷങ്ങളൊക്കെയകറ്റി 
മോക്ഷമാർഗ്ഗമെകീടെണേ ഭഗവാനേ 

ജീ ആർ കവിയൂർ 
24 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “