ലയിക്കാമിനി
ലയിക്കാമിനി ....
വേദനയൊക്കെ
വേരോടെയകറ്റുവാൻ
വേദൃയമായത് അറിയുവാൻ
വേദാന്ത ചിന്തകൾ
വായിച്ചു മനനം ചെയ്യുവാൻ
വേദങ്ങളൊക്കെ പഠിച്ചീടുകളിൽ
വൈവിധ്യമാർന്നവ മനസ്സിൽ
വിളങ്ങുന്ന നേരത്ത്
വിളക്കു തെളിയിക്കുമ്പോലെ
വിജ്ഞാനം നിറഞ്ഞുവന്നു
വിഷാദമകലുമല്ലോ
വിദ്വേഷങ്ങളും വിപരീതമായ
വിഷയങ്ങളൊക്കെയകന്ന്
വിദ്വാനായി മാറുമല്ലോ
വൈരുദ്ധ്യമായതിനെ
വേറിട്ടറിയുവാൻ
വൈതരണി കടന്നു നാം
വിജയിതരാവാമീ
വിശ്വമെല്ലാം നയിപ്പതു
വിശ്വമെല്ലാം നയിപ്പതു വിശ്വേശ്വരനാമേക ബ്രഹ്മമല്ലോ.
വരികയിനി വിരാജിക്കുക
വിശ്വാസത്തോടെ വിരാജിക്കാമാത്മ പരമാത്മാവിലേയ്ക്ക്
ജീ ആർ കവിയൂർ
01 06 2022
Comments