ചൊവ്വല്ലൂരിനു വിട
ചൊവ്വല്ലൂരിനു വിട
ഇനി *സ്വപ്നാടനം^ തുടരാം
കലാദേവതേ നിനക്കു അർപ്പിച്ച
ഒരുപിടി കാവ്യ സുമങ്ങൾ
ചൊവ്വല്ലൂരിനെ ചൊവ്വോടെ സ്മരിക്കാം
"ആകാശത്തെ പറവകൾ വിതക്കാറില്ല കൊയ്യാറില്ല "
നമ്മൾ തൻ ജീവിതത്തിൽ എത്രയോ
"അലയടിക്കും" പാട്ടുകൾ
സമ്മാനിച്ചു കടന്നു വന്നുവെങ്കിലും
ഇന്നും ഭക്തിയൃാ ഓർക്കുന്നു
"പഴനിമലക്കോവിലിലെ പാൽക്കാവടി "
ആപാവന പുണ്യ പരേതാത്മാവ്
"മാനത്തെ കോലോത്തെ" പാട്ടുകൾ
എഴുതി വിരാചിക്കട്ടെ നമ്മുടെ മനസ്സുകളിലായ്
"പ്രിയ സഖി രാധേ " നിനക്കും ഓർമ്മയുണ്ടോ ഈ തൂലികയിലൂടെ തുമ്പിൽ വിരിഞ്ഞ "ഒരു വാക്കുപോലും"
മൂവായിരത്തിലേറെ ഗാനങ്ങൾ കൈരളിയുടെ മനസ്സിനു തന്ന
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിമാഷിനു
എന്റെ ആത്മ പ്രണാമം
ജീ ആർ കവിയൂർ
27 06 2022
Comments