നീയെൻ സ്വരഗംഗയായ്
നീയെൻ സ്വരഗംഗയായ്
നീയെൻ സ്വരഗംഗയായ്
മാറുമെങ്കിൽ
ഞാൻ ശ്രുതിമീട്ടി പാടാം
നമ്മൾ തൻ മധുരമാം
സ്മൃതി ഗീതകം....
കണ്ണുകൾ തമ്മിൽ
കൂട്ടിമുട്ടിതോർമ്മയിലിന്നും
കുളിർ കോരി ചൊരിയുന്നുവല്ലോ
കാണാതെ കാണുമ്പോൾ
കരളിലിന്നും വിടരുന്നോരായിരം
കന്മദ പൂക്കളോമനേ
നീയെൻ സ്വര ഗംഗയായി
മാറുമെങ്കിൽ .....
കാപട്യം കലരാതെ
കൗമാര കാലങ്ങളൊക്കെ
കണ്ണിൻ മുന്നിൽ നിന്നും
കടന്നകന്ന മധുരമാം
കടങ്കഥയായ് മാറുന്നുവല്ലോ
നീയെൻ സ്വരഗംഗയായി
മാറുമെങ്കിൽ
ഞാൻ ശ്രുതിമീട്ടി പാടാം
ജീ ആർ കവിയൂർ
09 06 2022
Comments