പ്രണയ ശിക്ഷ
പ്രണയ ശിക്ഷ
മൗനമാണെങ്കിലും
മധുരാനുഭൂതിയാം
മൊഴികളും മിഴികളും
നൽകും പ്രണയ ശിക്ഷ
ഓടിയണയുന്നോർമ്മച്ചെപ്പിൽ നിന്നുമായ്
ഒരായിരം ഭ്രമരങ്ങളൊന്നിച്ചങ്ങു മൂളിയടുക്കുമ്പോലെയായിതു
അനുഗ്രഹമോ ശിക്ഷയോ
കൈവിട്ടു പോയൊരു
മധുര നൊമ്പരമേ
ഇത്രക്കായിയങ് വേണമോ
വിരഹമാർന്ന മൗന ശിക്ഷ..!!
മൊഴിയുക മുരടനക്കുകയിനി
മതിയിനി വേണ്ട ശിക്ഷയിനി
ഭിക്ഷായെങ്കിലും തന്നീടുക
തൽക്ഷണമാർന്നൊരു ഭാഷണം
മൗനമാണെങ്കിലും
മധുരാനുഭൂതിയാം
മൊഴികളും മിഴികളും
നൽകും പ്രണയ ശിക്ഷ..!!
ജീ ആർ കവിയൂർ
07 06 2022
Comments