ശ്രീവല്ലഭ സോപാന കീർത്തനം
ശ്രീവല്ലഭ സോപാന കീർത്തനം
ആപൽ ബാന്ധവനേ
ആത്മ സംരക്ഷകനേ
അവിടുത്തെ കൃപയില്ലാതെ
ആടുകയില്ലൊരുയിലയും ഭഗവാനെ
അറിവിന്റെ അറിവേ
അഷ്ടസിദ്ധികളാൽ
പ്രാപ്തനാക്കുന്നവനേ
ശ്രീചക്ര ധാരിണേ
ശ്രീലകം വാഴുവോനേ
വല്ലവിധവും വല്ലഭമരുളുവോനേ
വൈതരണികളൊക്കെ താണ്ടുവാൻ
തുണയേകണേ ഭഗവാനേ
തൂണിലും തുരുമ്പിലും നിറഞ്ഞവനെ
തുമ്പമെല്ലാമകറ്റി കാക്കണേ ഭഗവാനെ
ജീ ആർ കവിയൂർ
05 06 2022
Comments