ജീവിത താളം

ജീവിത താളം

ഏഴരവെളുപ്പിനെയെഴുന്നേറ്റ്
ഭൂമി തൊട്ടു തൊഴുതു വണങ്ങി 
ഭ്രമങ്ങളൊക്കെ മനസ്സിലിട്ടു ഉരുട്ടി 
നിലത്തടിച്ചും പലക മേലടിച്ചുേ

നിലകളറിഞ്ഞു തഴമ്പു വീണു 
കൈ ശുദ്ധിവരുത്തി വരുമ്പോൾ 
തട്ടിയും മുട്ടിയും മുറുക്കിയ 
തോൽകെട്ടി തലകളിൽ
തട്ടിയും മുട്ടിയും വീക്കീയും 

തലകൾ തട്ടിയും മുട്ടിയും 
വലതലവും ഇടതലയും 
കുരുക്കിട്ടു കുറ്റിയിൽ 
കോർത്തു കെട്ടി വരിഞ്ഞ് 

പെരുക്കങ്ങൾ പഠിച്ചു വരുമ്പോൾ 
എത്രയോ തവണ കൊൽക്കൊണ്ടടി
കൊണ്ട് തിടമ്പേറ്റും ഇടങ്ങളിൽ 
തെണ്ടി നടന്നു വെയിലേറ്റ മഴകൊണ്ട്

നനയാതെ ചെണ്ടയെ കൊണ്ട് നടന്നു 
ഇടതടവില്ലാതെ കോൽ കൊണ്ടു മുട്ടിയ ശബ്ദങ്ങൾക്കു തേവനും തേവിയും
തമ്പ്രാനും തണ്ടാനും കണ്ടാലും
 ഉറഞ്ഞു തുള്ളും താളലയങ്ങളിൽ 

ഇരട്ടിയും കടന്ന് നാലാം കാലത്തിൽ വായിക്കുമ്പോൾ തിമില ചെണ്ട ചങ്ങല 
കുഴൽ വിളിയോടെ തായമ്പക്കൊപ്പം
താളങ്ങൾ മനസ്സിലിട്ടു പതം വരുത്തി

വിറയാർന്നു തുടങ്ങിയ കൈകളിലിന്നും
അസുരതാളം സുരതലമാകെ മുഴങ്ങും 
ജീവിത വീഥിയിൽ തളരാതെ വീചികൾ 
മുഴങ്ങിയതാ കേൾപ്പു ചക്രവാളങ്ങളുടെ 
മൗനമുടച്ച് തളരാതെ മറ്റൊലി കൊണ്ടു 

തക്കിട്ട തക്കിട്ട തക തക തെയ്
തക്കിട്ട തക്കിട്ട തക തക തെയ്


ജീ ആർ കവിയൂർ
16 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “