ഗാനം
ഗാനം
പൂർണേന്ദു മുഖിയാം സഖീ
നിന്നെ കണ്ടു ഞാനെന്നിലെ
ഋതു പർണശാലയാം
ഹൃത്തടത്തിലായ്
കനവിൻെറ കൊട്ടാര കെട്ടിൽ
മലർമാലകൾ കൊരുത്തു
വിരൽത്തുമ്പിൽ വിരിച്ചു
അക്ഷരപ്പൂവാൽ കവിത
എഴുതി പാടുമ്പോൾ
എവിടെ നിന്നോ വന്നൊരു
പൂങ്കുയിലതു ഏറ്റുപാടി
വസന്തത്തിൻ സുഗന്ധത്തോടൊപ്പം
ജീ ആർ കവിയൂർ
26 06 2022
Comments