ഓംങ്കാരേവരാ ശങ്കരാ
ഓംങ്കാരേവരാ ശങ്കരാ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ദാരിദ്ര്യദുഃഖ ദുരിത ശമനാ
വൈക്കത്ത് ഉല്ലലയിലമരും
ഓംങ്കാരേശ്വര ശങ്കരാ തൊഴുന്നേൻ
ഓംങ്കാമേശ്വരാ ശങ്കരാ തൊഴുന്നേൻ
വിശ്വദർശന ചക്രവാളത്തിലെ
സൂര്യതേജസ്സായ സാക്ഷാൽ
ശ്രീനാരായണ ഗുരുസ്വാമി
കണ്ണാടിയിൽ ചന്ദന ത്താൽ
ഓങ്കാരമെഴുതി ബ്രഹ്മഗായത്രി
ജപിച്ചു പൂജിച്ചു പ്രതിഷ്ഠിച്ചുവല്ലോ
വ്യാഴാഴ്ച വന്നു നിൻടയിൽ
വിളക്കു പൂജ തൊഴുതു മടങ്ങുവാൻ
ഭാഗ്യമുണ്ടായല്ലോ ഭഗവാനെ
ഭഗവൽ പാദങ്ങളിലർപ്പിക്കുന്നിതാ
പഞ്ചാക്ഷരി മന്ത്രം
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ജീ ആർ കവിയൂർ
26 06 2022
Comments