मेरी आवाज़ सुनो, प्यार के राज़ सुनोകൈഫി ആസ്മിയുടെ രചനയുടെ പരിഭാഷ ചിത്രം നനിഹാൽ


मेरी आवाज़ सुनो, प्यार के राज़ सुनो
കൈഫി ആസ്മിയുടെ രചനയുടെ പരിഭാഷ 
ചിത്രം നനിഹാൽ

എൻമൊഴി കേൾക്കുക
സ്നേഹത്തിൻ ഈണം കേൾക്കുക
എൻമൊഴി കേൾക്കുക

എന്റെ നെഞ്ചിലായ് അലങ്കരിച്ച ഒരു പുഷ്പം
അതിൻ പ്രതിഛായിൽ ഞാനതു എൻ ഹൃദയത്തോട് ചേർത്തുവച്ചു

ശ്രദ്ധിക്കു, മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി ഞാൻ എൻ പ്രണയത്തെ കരുതുന്നു 

എൻമൊഴി കേൾക്കുക
സ്നേഹത്തിൻ ഈണം കേൾക്കുക
എൻമൊഴി കേൾക്കുക

ജീവിതകാലമുഴുവനായി വെറുത്തു കണ്ണുനീരിനെ

നീഎന്തിന് മുങ്ങിത്താഴുന്നു എന്റെ സ്വപ്നത്തിൻ കണ്ണുനീരിലായ്

 എന്നെ പോലെ ജീവിച്ചവരാരും 
അവരൊരിക്കലും മരിക്കില്ല

ക്ഷീണിച്ചവശനായി ഞാനൊന്നുറങ്ങിട്ടട്ടെ
എന്തിനു നീ വിതുമ്പിടുന്നു
ശ്രദ്ധിച്ചു കേൾക്കുക ഉറക്കത്തിലും ഉണർന്നിരിക്കുന്നത് 

എൻമൊഴി കേൾക്കുക
സ്നേഹത്തിൻ ഈണം കേൾക്കുക
എൻമൊഴി കേൾക്കുക

എന്റെ പ്രപഞ്ച കിഴക്കെന്നോ പടിഞ്ഞാറെന്നൊന്നില്ലല്ലോ

എല്ലാ മനുഷ്യനും ചേർന്നു നിൽക്കും ആപരിചിതരായിർത്താൽ  തുറന്ന പുസ്തകം പോലെ കാണുമല്ലോ

ഏതൊക്കെയോ പാതകൾ ഞാൻ താണ്ടുന്നുവോ അവ ഒറ്റക്ക് അലഞ്ഞു കഴിഞ്ഞ കാലത്തിലൂടെ
ഇന്നോ , എത്രയോ മഞ്ചലുകൾ ഞാൻ കണ്ടു
തിരിച്ചറിഞ്ഞു ആ കഴിഞ്ഞ കൊഴിഞ്ഞ പാതകളിൽ
അല്ലയോ എൻ അന്തേവാസികളെ എല്ലാവരും ശ്രദ്ധയോടെ ആത്മ വിശ്വാസത്തോടെ നീങ്ങുക

എൻമൊഴി കേൾക്കുക
സ്നേഹത്തിൻ ഈണം കേൾക്കുക
എൻമൊഴി കേൾക്കുക

ചെറുപ്പക്കാർ വരുമ്പോഴേക്കും
ആരതി ഉഴിയാതേ ഓരം ചേർത്ത് വെക്കുക

ആരോക്കയോ തുടരുന്നുവോ ഇനിയും ഞാൻ എവിടേയും പോകുവാൻ ഒരുങ്ങുന്നുവോ  ഞാൻ പിന്നിട്ട പാതകൾ

ആകാശമിവരുടെ അല്ല ഭൂമിയുമല്ല കാലം ഇവരുടെ അല്ലോ 

അവരുടെ ലോകത്തേക്കാൾ എത്രയോ അകലെ ആണ് എന്റെ ലോകം

അവരെ ഒരിക്കലും മൊട്ടുകൾ എന്നു കരുത്തരുതെ അവർ പൂവാടികളുടെ 
ഭാഗമല്ലോ

എൻമൊഴി കേൾക്കുക
സ്നേഹത്തിൻ ഈണം കേൾക്കുക
എൻമൊഴി കേൾക്കുക

എന്തിനൊരുക്കുന്നു ഈ ചിതകൾ അതും ചന്ദനത്താൽ എനിക്കായ് ? 


ഞാനല്ല ഒരിക്കലുമീ  ശരീരം എന്നെ എന്നാൽ ദഹിപ്പിക്കാൻ ആഗ്രഹിക്കുന്നു 

ചാരത്തോടൊപ്പം ഞാൻ ചിതറിയും ചാരമായി ഈ ഭൂവിത്തിൽ പകർ

എവിടെയെല്ലാമോ വിഴുവാനൊരുങ്ങുന്നുവോ
അവിടെ നിങ്ങളെന്നെ കാണും 

കേൾക്കുക , ഓരോ കാൽചുവടുകൾ പുതുതായ് വെക്കുവാൻ തിരിയുമ്പോൾ
ശ്രദ്ധിക്കുക

എൻമൊഴി കേൾക്കുക
സ്നേഹത്തിൻ ഈണം കേൾക്കുക
എൻമൊഴി കേൾക്കുക

എന്റെ നെഞ്ചിലായ് അലങ്കരിച്ച 
ഒരു പുഷ്പം അതിൻ പ്രതിഛായിൽ 
ഞാനതു എൻ ഹൃദയത്തോട് ചേർത്തുവച്ചു

അവരുടെ മറക്കുന്ന ആവരണങ്ങളിലും
ഉപരിയായി ഞാൻ നിന്നെ എന്റെ ഹൃദയത്തോട് ചേർത്തു വെക്കുന്നു

ശ്രദ്ധിക്കു, മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി ഞാൻ എൻ പ്രണയത്തെ കരുതുന്നു 

എൻമൊഴി കേൾക്കുക
സ്നേഹത്തിൻ ഈണം കേൾക്കുക
എൻമൊഴി കേൾക്കുക (2)

രചന കൈഫി ആസ്മി
പരിഭാഷ ജീ ആർ കവിയൂർ

25 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “