എന്നെ അറിയൂ

എന്നെ അറിയൂ

എന്റെ മൗനത്തിനൊരു 
സന്ദേശമുണ്ട്
നിനക്കതു കേൾക്കണമെങ്കി-
ലൊന്നു ശാന്തയാകുക

നിൻ ചുണ്ടുകളിലെ
ഒരു മഞ്ഞുതുള്ളിയാണ് ഞാൻ
നിൻ ഹൃദയത്തിലേക്കുള്ളൊരു 
അന്വേഷണമാണിന്നു ഞാൻ

പ്രണയമൊരു മനസ്സിലാക്കലാണ്
കേവലമൊരു നിതാന്ത 
നിശബ്ദതയിൽ നിന്നേ
അതു മനസ്സിലാകുകയുള്ളൂ 

ജീ ആർ കവിയൂർ
06 -06 -2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “