വാഴപ്പള്ളി തൃക്കയിൽ വാഴും മഹാവിഷ്ണു നമഃ സ്തുതേ
മൂവാറ്റുപുഴ ,വാഴപ്പള്ളി തൃക്കയിൽ മഹാവിഷ്ണുസ്തുതി
പലവാക്കു ചൊല്ലുന്നനാവേ നീ !
പതിയെയടങ്ങുകയത്രയോഗ്യം !
ഭഗവാന്റെ നാമം ജപിച്ചീടുക !
സാക്ഷിയാംതൃക്കയിൽ വിഷ്ണു ദേവ !
നാരായണന്നുടെ നാമം ജപിയ്ക്കുന്ന
നാവേ
നല്ലതു വരുത്തീടുക !
മനമേ
നേരോടറിഞ്ഞങ്ങു നേരത്തെ
നിത്യമുണർന്നൊന്നു ചൊല്ലീടുക !
വിഷ്ണുതൻ
നാമങ്ങളെത്രപുണ്യം !
ചൊല്ലാം സഹസ്രംനാമങ്ങളും
ചൊല്ലൂ നിരന്തരം നാമങ്ങളും !
ചൊല്ലുള്ളതാം നൽ സഹസ്രനാമം !
"യസ്യ സ്മരണമാത്രേണ ജന്മസംസാരബന്ധനാത് .
വിമുച്യതേ നമസ്തസ്മൈ: വിഷ്ണവേ ! പ്രഭവിഷ്ണവേ !
ഓം വിശ്വസ്‌മൈ നമ:
ഓം നമോ ഭഗവതേ വാസുദേവായ
*ഓം നമോ* *വിഷ്ണവേ* *പ്രഭവിഷ്ണവേ*
ജീ ആർ കവിയൂർ
****************
Comments