സംഘ ഗാനം

സംഘഗാനം 

ഭാസുര ഭാരത് നഭസ്സിൽ നിന്നും 
ഭാസ്ക്കര കിരണങ്ങളുണരുകയായ്
ഭരതനും രാമനും കൃഷ്ണനും 
രമണൻ വെച്ചു പോയങ്ങു അനേകം 

ഭക്തരാം ദേശ പുരുഷകേസരികളും
ഭാരതാംബതൻ വീരപുത്രികളുവിടെ
ഭഗത് സിംഗും ഝാൻസിറാണിയും സുഭാഷുമിവിടെ
ഭക്തിയും മുക്തിയും കലകളും ശാസ്ത്രവും 
ഭൗതികതയുടെ ഉന്നതിയിൽ അയച്ചതു
അംബേദ്ക്കറും അബ്ദുൽ കലാമുമിവിടെ
ഭഗവത്ഗീത പാടിയും പഠിപ്പിച്ചും വിശ്വമെന്നുറപ്പിച്ചതും 
ഭാരതത്തിൽ ജനിച്ച നാമോരോരുത്തരും ഭാഗ്യവാന്മാർ 

കേരളമെന്നു കേൾക്കുമ്പോൾ 
കളകളാരവമുതിരും പുഴകളും 
പുണ്യരാം ശ്രീശങ്കരനും ശ്രീനാരായണനും 
അയ്യങ്കാളിയും ശ്രീചട്ടമ്പിസ്വാമിതിരുവടികളും 
തിരി തെളിയിച്ചിരുന്നു നവചേതനയുടെ വിത്തുവിതച്ചു നമ്മൾ തൻ മനസ്സിലും പ്രവർത്തിയിലും 
ശ്രമിക്കാം നമിക്കാൻ ഈ മണ്ണിനെ പുണ്യ പുരാണങ്ങൾ പിറന്ന നാടിൻെറ പുനർജനിക്കുക കാത്തിരിക്കാം 
വന്ദേ ഭാരതാംബേ വന്ദേ മ്മ മലയാളമേ 
വന്ദേ ഭാരതാംബേ വന്ദേ മ്മ മലയാളമേ 

ജീ ആർ കവിയൂർ 
28 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “