क्या खबर थी की मैं, इस दर्जा बदल जाऊँगाഫറത് ഷഹസാദിന്റെ ഗസൽ പരിഭാഷ

क्या खबर थी की मैं, इस दर्जा बदल जाऊँगा
ഫറത് ഷഹസാദിന്റെ ഗസൽ പരിഭാഷ

എന്തീ വിധം വർത്തയുണ്ട് 
ഞാനീ തരത്തിലേക്കു മാറുമെന്നോ (2)
നിന്നെ നഷ്ടമായലും നിന്റെ 
ഓർമ്മകൾതൻ നോവുമായി 
ഇനി കഴിഞ്ഞു കൊള്ളാം
എന്തീ വിധം വർത്തയുണ്ട്...

അപരിചിതനായ് വന്നു കണ്ടിടാമേ
വേദിയിൽ ഞാൻ നിന്നെ അപരിചിതനായ് 
വന്നു കണ്ടിടാമേ (2)
നീ എന്നെ പരിഹസിച്ചാലും ഞാൻ വാക്ക് മാറ്റിടാമല്ലോ (2)

നിന്നെ നഷ്ടമായലും നിന്റെ 
ഓർമ്മകൾതൻ നോവുമായി 
ഇനി കഴിഞ്ഞു കൊള്ളാം
എന്തീ വിധം വർത്തയുണ്ട്...

തേടി കണ്ടത്താനായില്ലല്ലോ പ്രിയതെ
ഓർമ്മകൾ പോലും നിന്നെ കുറിച്ച്
തേടി കണ്ടത്താനായില്ലല്ലോ പ്രിയതെ (2)

ഒരുനാളങ്ങു വെറുതെ 
ഞാൻ കാടകം പൂകും (2)
നിന്നെ നഷ്ടമായലും നിന്റെ 
ഓർമ്മകൾതൻ നോവുമായി 
ഇനി കഴിഞ്ഞു കൊള്ളാം
എന്തീ വിധം വർത്തയുണ്ട്...

വാശിയോടെ ആണ് ഞാൻ വന്നത്
ഒരു ബാലകനെ പോലെ 
വാശിയോടെ ആണ് ഞാൻ (2)
ഒരു ബാലകനെ പോലെ 
ഞാനെൻ വഞ്ചിയെ സ്വയം മുക്കുവൻ ഉത്സാഹവാനാകുന്നുവല്ലോ (2)

നിന്നെ നഷ്ടമായലും നിന്റെ 
ഓർമ്മകൾതൻ നോവുമായി 
ഇനി കഴിഞ്ഞു കൊള്ളാം
എന്തീ വിധം വർത്തയുണ്ട്...

രചന ഫറത് ഷഹസാദ്
പരിഭാഷ ജീ ആർ കവിയൂർ
15 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “