ത്രിക്കവിയൂരിലമരും ഭഗവാനെ
ത്രിക്കവിയൂരിലമരും ഭഗവാനെ
മല പോലെ വന്നത്
മഞ്ഞു പോലെയാക്കുക
കണ്ണേൽ കൊള്ളേണ്ടത്
പുരികത്തിൽ കൊണ്ട്
കർമ്മ ദോഷങ്ങളുടെ
കാഠിന്യം കുറച്ചു തന്നു
കാത്തുകൊള്ളണേ
തൃക്കവിയൂർ വാഴും
കപിവരനാം ഭഗവാനെ
രാമനാമം ജപിക്കുന്ന മനമേ
രായ കയറ്റുകയെന്നിലെ ഭഗവാനെ
രാമ ഭക്തനാം ഹനുമാനെ
രാമനാമം ഉള്ളോളം കാലം
ജീവിക്കുവാനുള്ള രാമവരം
ലഭിച്ചവനെ
ചിരംജീവനെ നമിക്കുന്നെൻ
രാമ രാമ പാഹിമാം
ശ്രീ രാമ പാദം ചേരണേ
മുകുന്ദരാമ പാഹിമാം
ശ്രീരാമ ദൂതനെ പാഹിമാം
ശ്രീഅഞ്ജന തനയാ
നിരഞ്ജന പാഹിമാം
ജീ ആർ കവിയൂർ
19 06 2022
Comments