പണയം വെക്കാനാവാത്തത്
പണയം വെക്കാനാവാത്തത്
നീ നടന്നിടത്തെല്ലാം
കാറ്റു പെയ്യിച്ചു
പൂമഴ ...!!
നിൻ പുഞ്ചിരി എന്നിൽ
നിലാവ് വിരിയിച്ചു
നിമിഷങ്ങൾക്കു വാചാലത
നിൻ തെരുവീഥിയിലൂടെ നടന്നു
ഞാൻ എൻ വഴി മറന്നുവല്ലോ
നിന്റെ പേരു ഉരുവിട്ടു ഉരുവിട്ടു
ഞാൻ എന്റെ പേരു തന്നെ മറന്നുവല്ലോ
ഞാൻ ചില നോവുകളൊതുക്കി
നീ അറിയാതെ എൻ ഹൃദയത്തിലായി
നമുക്കിടയിലായി ഉള്ള നിഴലിൽ പോലും
മൗനത്തിനു വശ്യത, ഇതോ പ്രണയം
പണയം വെക്കാനാവാത്ത വിലയേറിയ അനുഭവം
ജീ ആർ കവിയൂർ
30 06 2022
Comments