നിന്നോർമ്മകളിൽ

നിന്നോർമ്മകളിൽ

ഏതോ വികാര വിപിനത്തിൽ 
എഴുതി മായ്ക്കാനാവാത്ത വണ്ണം
 ഉള്ളിൽ തീ മഴ പെയ്തു തോരാതെ 
 ഉടലാഴങ്ങളിൽ നോവു പകർത്തി 

പുകയുന്ന മനസ്സിലൊരു കനാവായ്
നീല നിലാവിൻ പാൽനുര ചിന്തി
പരന്നുമെല്ലേ പവിഴപ്പുറ്റായി മാറി 
പരാതികളില്ല പരിഭവമില്ല 

നിന്നോർമ്മകളിൽ ജീവിക്കുമ്പോൾ 
അകന്നുപോയ തിരികെ വരാത്ത 
ദിനങ്ങളുടെ മാസ്മരികത വീണ്ടും 
പുനർജനി തേടിയിരുന്നു വെങ്കിൽ

അറിയാതെ ഓർമ്മകൾതൻ പീലിവിടർത്തി 
ആഴങ്ങളിൽ നിന്നും മുത്തും പവിഴവും പെറുക്കി 
അക്ഷര നോവാൽ തീർക്കുന്നുയിന്നും 
ഒരു ഗീതകം പ്രിയതേ 

ജീ ആർ കവിയൂർ 
19 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “