കണ്ണാ കനിയണേ
കണ്ണാ നിന്റെ കുഞ്ഞിക്കാൽ
കണ്ടു തൊഴുവാനെറെ
കൊതിയോടെ നിൻ നടയിൽ
കൈകൂപ്പി കണ്ണടച്ചു നിൽക്കുമ്പോൾ
കഴുത്തിൽ തെച്ചിപ്പൂമാല ചാർത്തി
കായാമ്പൂ മേനിയഴക്
കിങ്ങിണി തരിവള മോതിരമണിഞ്ഞ്
കരത്തിലെ പൊന്നോടക്കുഴലുമായ്
കളിയാടി എൻ മനസ്സാകെ
കുളിർത്തുവല്ലോ, എന്നിലെ
കാളിയനാകുമഹന്ത എങ്ങോ
കടന്നുകന്നുവല്ലോ കണ്ണാ
കാലങ്ങളായി കലർപ്പില്ലാതെ ഭക്തിയാൽ
കരുത്താർന്ന നിന്നാശ്രീതരാം
കവികളോക്കെ, എഴുതി പാടിയില്ലേ
കനിയുക എന്നിലും കവിതകൾ ഭഗവാനേ കണ്ണാ ഗുരുവായൂരപ്പാ
ജീ ആർ കവിയൂർ
28 06 2022
Comments